ഇടിമിന്നലിൽ വിറച്ച് കൊടുങ്ങല്ലൂർ

കൊടുങ്ങല്ലൂർ.ഇടിമിന്നലിൽ വിറച്ച് കൊടുങ്ങല്ലൂർ തീഗോളം വീടിൻ്റെ സൺ ഷെഡിൽ തട്ടി വലിയ നാശം.വെള്ളിയാഴ്ച ഉച്ചയോടെ തുടങ്ങിയ ഇടിമിന്നലും മിന്നലുമാണ് നാടിനെ നടുക്കിയത്. ശൃംഗപുരം ഭാരതീയ വിദ്യാലയത്തിന് തെക്ക് വശം താമസിക്കുന്ന ഈരേഴത്ത് അനിരുദ്ധൻ്റെ വീട്ടിലാണ് തീഗോളം വില്ലനായി മാറിയത്.വീടിൻ്റെ പാരപ്പറ്റിൽ പതിച്ച തീഗോളം കൊണ്ട് കോൺക്രീറ്റ് കട്ടകൾ പൊളിഞ്ഞ് വീണു.കോൺഗ്രീറ്റ് കട്ടകൾ താഴെ പോർച്ചിനു മുകളിൽ ഷീറ്റിൽ വീണു ഷീറ്റ് കീറിപ്പോയി ,കൂടാതെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ ഗ്ലാസ് വലിയ ശബ്ദത്തോടെ ചിന്നൽ വീണു.

You may also like

Leave a Comment

You cannot copy content of this page