കൊടുങ്ങല്ലൂർ. ചർച്ച അലസിപിരിഞ്ഞു വ്യാപാരികളും തൊഴിലാളികളും തമ്മിൽ ഉന്തും തള്ളും നടന്നു.കോട്ടപ്പുറം ചന്തയിലെ കയറ്റിറക്ക് കൂലി സംബന്ധിച്ച് വ്യാപാരികളും തൊഴിലാളികളും തമ്മിൽ തർക്കത്തിലായിരുന്നു.പലവട്ടം ചർച്ച നടന്നെങ്കിലും അനുരഞ്ജനത്തിൻ്റെ വക്കിലെത്തിയിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് ഡി എൽ ഒയുടെ നേതൃത്വത്തിൽ വ്യാപാരി നേതാക്കളും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. വ്യാപാരികളെ പ്രതിനിധീകരിച്ച് ബഷീർ, ടോമി, ജമാൽ, നജാഹ് ജോഷി തേറാട്ടിൽ ജോർജ് എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കൈബാബ് സിദ്ധാർത്ഥൻ ഷെഫീഖ് സുരേഷ് എന്നിവരുമാണ് ചർച്ചയിൽ പങ്കെടുത്തത്.വ്യാപാരി നേതാക്കൾ ചർച്ച കഴിഞ്ഞിറങ്ങി വരുമ്പോൾ തൊഴിലാളികൾ പ്രകോപനമുണ്ടാക്കുകയും ഉന്തും തള്ളും നടന്നതായാണ് വ്യാപാരികൾ ആരോപിക്കുന്നത്. സ്ഥലത്ത് സംഘർഷ സാധ്യതയെ തുടർന്ന് കൊടുങ്ങല്ലൂർ സി ഐ ബ്രിജുകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.എന്നാൽ വ്യാപാരികളുമായി ഉന്തും തള്ളും നടന്നിട്ടില്ലന്ന് തൊഴിലാളികൾ പറഞ്ഞു.