പൊതു കളിസ്ഥലം വാങ്ങാൻ അഴിമതിയെന്നാരോപണം, മതിലകം പഞ്ചായത്തിൽ വിജിലൻസ് പരിശോധന.

കൊടുങ്ങല്ലൂർ. പൊതു കളിസ്ഥലം വാങ്ങാൻ അഴിമതിയെന്നാരോപണം, മതിലകം പഞ്ചായത്തിൽ വിജിലൻസ് പരിശോധന. മതിലകം പഞ്ചായത്ത് 2017 – ൽ പൊതു കളിസ്ഥലം വാങ്ങുന്നതിന് തീരുമാനമെടുത്തിരുന്നു. 2017 – 18 വാർഷിക പദ്ധതിയിലുൾപ്പെട്ട പൊതു കളിസ്ഥലത്തിന് ഭൂമി വാങ്ങുവാൻ തീരുമാനമെടുത്തെന്നാണ് രേഖകൾ പറയുന്നത്. കോൺഗ്രസ് നേതാവ് ഷിബു വർഗീസ് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് 2021 നവംബർ ഇരുപത്തിമൂന്നാം തിയ്യതി നൽകിയ പരാതിയിലാണ് വിജിലൻസ് പരിശോധന നടന്നത്. വ്യാഴാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിച്ചത്. നിരവധി രേഖകളും ഫയലും വിജിലൻസ് പരിശോധക്കായി കൊണ്ടുപോയി. വിജിലൻസ് ഇൻസ്പക്ടർ സുനിൽ കുമാർ, ഗ്രേഡ് എ എസ് ഐ ആദു മോൻ, കരുണൻ, ജോയി പെർഫോർമൻസ് ഓഫീസർ കെ ആന്റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു

You may also like

Leave a Comment

You cannot copy content of this page