കൊടുങ്ങല്ലർ :നഗരസഭ ഭരണം അട്ടിമറിക്കാനുള്ള ബി.ജെപി ,കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ കൊടുങ്ങല്ലൂരിലെ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന മുഴുവൻ ജനങ്ങളും രംഗത്ത് വരണമെന്ന് എൽഡിഎഫ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിനേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊടുണ്ടല്ലർ നഗരസഭ ഭരണം അട്ടിമറിക്കാനും അതുവഴി നാട്ടിൽ അക്രമ പ്രവർത്തനത്തിന് ആക്കം കൂട്ടുവാനുമാണ് ബി.ജെപി ശ്രമിക്കുന്നത്. ബി.ജെ .പി യുടെ അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് പരസ്യ പിന്തുണയാണ് നൽകിയിരിക്കുന്നത്.ഇതോടെ ബി.ജെ.പി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് മറനീക്കി പുറത്ത് വന്നു ബി.ജെപി ഭരിക്കുന്ന വടക്കേ ഇന്ത്യയിലെ നഗരസഭകളിൽ ഭരണം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ വ്യാപാര സ്ഥാപനള്ളും വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയാണ്.ഈ അധികാരം കൊടുങ്ങല്ലൂർ നഗരസഭയിൽ ബിജെപിക്ക്ലഭിച്ചാൽ ഡൽഹിയിലും ജഹാം ഗിർപുരിയിലും നടക്കുന്ന അക്രമങ്ങൾ ഇവിടെയും ആവർത്തിക്കാൻ സാധ്യതയുണ്ട് കൊടുങ്ങല്ലൂരിലെ ശാന്തമായ അന്തരീക്ഷത്തിൽ അശാന്തി പടർത്താനുള്ള ബിജെപി സംഘ പരിവാർ ശ്രമങ്ങൾക്ക് കൂട്ടുനിൽക്കാനുള്ള കോൺഗ്രസ് നിലപാട് അപഹാസ്യമാണ്. കോട്ടപ്പുറം ചന്തപ്പുര ബൈപാസിലെ തെരുവിളക്ക് സ്ഥാപിക്കാനുള്ള പൂർണ ചുമതല കേന്ദ്ര സർക്കാരിനും ദേശീയ പാത അധികാരികൾക്കുമാണ്. എന്നാൽ ഇക്കാര്യം മറച്ചു വച്ച് നഗരസഭ ഭരണം അട്ടിമറിക്കാനായി വനിത കൂട്ടായ്മയും ബി.ജെപിയും കോൺഗ്രസും നടത്തുന്ന സമര നാടകം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ബൈപ്പാസിൽ വഴിവിളക്കുകൾ അതിവേഗം സ്ഥാപിക്കാൻ എൻഎച്ച് അധികാരികൾ നടപടിയെടുക്കണം. അല്ലെങ്കിൽ വി.ആർ സുനിൽ കുമാർ എം എൽ എ യുടെ നേതൃത്യത്തിൽ മുസിരീസ് പൈതൃക പദ്ധതി സമർപ്പിച്ച 3 കോടി 60 ലക്ഷം രൂപയുടെ തെരുവ് വിളക്ക് സൗന്ദര്യവൽക്കരണ പദ്ധതിക്ക് അനുമതി നൽകണം എലിവേറ്റഡ് ഹൈവേ ചാലക്കുളം വരെ നീട്ടണം ജനകീയ വികസന പദ്ധതികൾ നടപ്പാക്കി ജനകീയ അംഗീകാരത്തോടെയാണ് പതിറ്റാണ്ടുകളായി നഗര’ സഭ എൽ ഡി എഫ് ഭരിക്കുന്നത്- ഈ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ബിജെപി സംഘ പരിവാർ ശക്തികളെയും അവരുമായി കൈകോർക്കുന്ന കോൺഗ്രസിൻ്റെയും അവിശുദ്ധ കൂട്ടുകെട്ടിനെ തിരിച്ചറിയണമെന്നും മതേതര ജനാധിപത്യ ശക്തികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും എൽ ഡി എഫ് നേതാക്കളായ പി കെ ചന്ദ്രശേഖരൻ ,കെ കെ അബീദലി, പി പി സുഭാഷ് ,കെ ആർജൈത്രൻ ,വേണു വെണ്ണറ ,ജോസ് കുരിശിങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു