കളിപ്പാട്ടത്തിന്റെ കൂടെ രഹസ്യമായി ബ്രിട്ടനിൽ നിന്നും വന്ന ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട നടത്തി എക്‌സൈസ്

കൊടുങ്ങല്ലൂർ.കളിപ്പാട്ടത്തിന്റെ കൂടെ രഹസ്യമായി ബ്രിട്ടനിൽ നിന്നും വന്ന ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട നടത്തി എക്‌സൈസ്
ബ്രിട്ടനിൽ നിന്നും കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന വേട്ട നടത്തി കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് സംഘം. ബ്രിട്ടനിൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം ഓകെ ഹോസ്പിറ്റ ലിനടുത്ത് താമസിക്കുന്ന വടക്കനോളിൽ വീട്ടിൽ ജാസിം എന്നയാൾക്കാണ് പോസ്റ്റ്‌ ഓഫീസ് വഴി പാർസൽ ആയി മയക്കുമരുന്ന് എത്തിയത്. ഇയാൾ നെതർലാൻഡിൽ നിന്നും പാർസൽ വഴി കൊക്കെയ്ൻ വാങ്ങിയതിന് എക്‌സൈസ് കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.ഇയാളുടെ ഇടപാടുകൾ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു.കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്.ആയത് വിദഗ്ധമായി പാക്ക് ചെയ്ത് കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്ന രീതിയിലാണ് പുതിയ മയക്കുമരുന്ന് വിപണി. മരിജുവാന ഡി ജെ -കളിലും മറ്റ് സിനിമാ മേഖലയിലേക്കും ആണ് കടത്തുന്നതെന്ന് എക്‌സൈസ് പറഞ്ഞു. ജാസിം ഡി ജെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമാ ബന്ധങ്ങളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ജാസിമിനെ എക്‌സൈസ് ജയിലിൽ പോയി അറസ്റ്റ് രേഖപ്പെടുത്തും. എക്‌സൈസ് സംഘത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ പി.വി. ബെന്നി, നെൽസൺ. , സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൽ നിയാസ്.ടി.കെ, അഫ്സൽ.എസ്, രിഹാസ് , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലിസ. , എക്‌സൈസ് ഡ്രൈവർ സഞ്ജയ്‌. തുടങ്ങിയവരും ഉണ്ടായിരുന്നു.

You may also like

Leave a Comment

You cannot copy content of this page