കൊടുങ്ങല്ലൂർ. തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ് കയ്യാല പറമ്പ് സ്വദേശി കിളിക്കോട്ട് വീട്ടിൽ ഗോപാലന്റെ ഭാര്യ അമ്മിണി (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. എടത്തിരുത്തി പഞ്ചായത്ത് ആറാം വാർഡിൽ അഞ്ചടി തോട് വൃത്തിയാക്കുന്നതിനിടയിൽ അമ്മിണി വീഴുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.