കൊടുങ്ങല്ലൂർ. സ്വർണം കടത്തിയത് കസ്റ്റംസ് കണ്ടില്ല, പിടിച്ചെടുത്ത് പോലീസ് രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം വള്ളു മ്പറം സ്വദേശി തൊണ്ടിയിൽ നിഷാജ് (27) അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സിബീൽ ( 44 )എന്നിവരെയാണ് രാത്രികാല പെട്രോളിംഗിൽ എസ് എച്ച് ഒമാരായ ബ്രിജ കുമാറും ആന്റണിയും ചേർന്ന് പൊക്കിയത്.നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കൊണ്ടു പോകു പോകുന്നതിനിടയിലാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്റെ ഐ പി എസിന്റെ നിർദേശപ്രകാരം
നൈറ്റ് പട്രോളിംഗിനിടയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് മലപ്പുറം സ്വദേശി നിഷാജ് നെ പിടികൂടിയത്. ട്രൗസറിലും ടി ഷർട്ടിലും
, കാറിൻ്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കണ്ടെത്തിയത്.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച അഴീക്കോട് സബീലി നെ ചാവക്കാട് – അണ്ടത്തോട് ഭാഗത്ത് നിന്നും കുടുംബത്തോട് ഒപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.
300 ഗ്രാമോളം വരുന്ന സ്വർണം അഞ്ച് ക്യാപ്സൂകൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും . സഹീൽ എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള തുണികളുടെ രണ്ട് ലയറുകൾക്ക് ഇടയിൽ സ്വർണ്ണതരികളോപ്പം പശ ത്തേച്ച് ഒട്ടിച്ച വസ്ത്രം ധരിച്ചാണ് എയർപോർട്ട് വഴി സ്വർണ്ണം കടത്തിയത്. വസ്ത്രത്തിനുള്ളിൽ സ്വർണ്ണ തരികളുടെ പാളികൾ തീർത്ത് നെടുമ്പാശ്ശേരി എയർ പോർട്ട് വഴി സ്വർണ്ണം കടത്തുന്നത് പിടിക്കപ്പെടുന്നത് ആദ്യമായിട്ടാണന്ന് പോലീസ് പറഞ്ഞു. നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന ട്രൗസറിന്റെയും
ടി ഷർട്ടിന്റേയും അസാധരണ ഭാരത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടിക്കപ്പെട്ടത്.
ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്.
നിഷാജ് സമാനമായ രീതിയിൽ മുൻപും സ്വർണം കടത്തിയിട്ടുണ്ട്.