പ്ലസ്ടു പരീക്ഷയില്‍ തോറ്റു, വിദ്യാര്‍ഥിനി ജീവനൊടുക്കി.

കൊടുങ്ങല്ലൂർ.പ്ലസ്ടു പരീക്ഷയില്‍ തോറ്റു, വിദ്യാര്‍ഥിനി ജീവനൊടുക്കി. പട്ടേപ്പാടം പോട്ടത്തുപറമ്പില്‍ വീട്ടില്‍ മുജീബ് മകള്‍ ദില്‍ന (17) ആണ് മരിച്ചത്. നടവരമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയാണ്. പരീക്ഷ ഫലം വന്നപ്പോള്‍ മൂന്നു വിഷയത്തില്‍ പരാജയപ്പെട്ടു. പരീക്ഷാ ഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പരീക്ഷാ ഫലം അറിയുവാന്‍ മാതാവ് ജോലി സ്ഥലത്തു നിന്നും മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അയല്‍പക്കത്തെ വീട്ടിലേക്ക് അന്വേഷിക്കുവാന്‍ വിളിച്ചു പറയുകയായിരുന്നു. അപ്പോഴാണ് മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. ആളൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്-ഹസീന, സഹോദരന്‍-ആദില്

You may also like

Leave a Comment