കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ഒരാൾക്ക് ഗുരുതര പരിക്ക്.കാര അഞ്ചങ്ങാടി സ്വദേശി പീടികപറമ്പിൽ നന്ദകിഷോറാണ് (26) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ഭൂതി വഴി പഞ്ചായത്തംഗത്തിൻ്റെ മകനടക്കം പോലീസ് കസ്റ്റഡിയിലെന്ന് സൂചന.വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. മരിച്ച നന്ദകിഷോറിൻ്റെ സഹോദരൻ ഋഷി നന്ദൻ ഭൂതവഴി ക്ഷേത്രത്തിലെ പൂജാരിയാണ്. ഋഷി നന്ദൻ പ്രതികളിൽ നിന്ന് പണം വാങ്ങിയതായി പറയുന്നു.പണത്തിന് ഇടനില നിന്നത് മരിച്ച നന്ദകിഷോറും കണ്ണൂർ സ്വദേശിയായ വിനയനുമാണ്. രണ്ട് ദിവസമായി വിനയനെ കാണാനുണ്ടായില്ല. വിനയനെ തട്ടികൊണ്ട് പോയതാണെന്നറിഞ്ഞ സഹോദരങ്ങൾ അന്വേഷിച്ച് ചെന്നതായിരുന്നു. കാവുണ്ടിക്കൽ ഇരട്ടക്കുളത്തുള്ള ഫാം ഹൗസിൽ വച്ചാണ് നന്ദകിഷോറിനെ മർദ്ദിച്ചത്.പ്രതികൾ പുലർച്ചെ നാല് മണിയോടെ അഗളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു’ആശുപത്രിയിൽ എത്തിക്കുമ്പോൾ നന്ദകിഷോർ മരിച്ചതായാണ് പോലീസ് പറഞ്ഞത്. മർദ്ദനത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശി വിനയൻ കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. അഗളി സി ഐ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഞ്ചായത്തംഗത്തിൻ്റെ മകനടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.
previous post