കുഴിയിൽ ചാടിയ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കൊടുങ്ങല്ലൂർ.കുഴിയിൽ ചാടിയ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. ചന്തപ്പുര കോട്ടപ്പുറം ബൈപ്പാസിൽ ടോളിന് സമീപമാണ് കാർ മറിഞ്ഞത്.ശനിയാഴ്ച ഉച്ചക്ക് നാലരയോടെയായിരുന്നു സംഭവം. കൊട്ടുവള്ളിക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ ബൈപ്പാസിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’

You may also like

Leave a Comment

You cannot copy content of this page