കയ്പമംഗലം:മൂന്നുപീടികയിൽ കോള്‍ഗേറ്റിന്റെ വ്യാജ ടൂത്ത് പേസ്റ്റുകള്‍ പിടികൂടി

കയ്പമംഗലം:മൂന്നുപീടികയിൽ കോള്‍ഗേറ്റിന്റെ വ്യാജ ടൂത്ത് പേസ്റ്റുകള്‍ പിടികൂടി

കോള്‍ഗേറ്റിന്റെ പേരില്‍ വില്‍പ്പന നടത്തിയിരുന്ന വ്യാജ ടൂത്ത് പേസ്റ്റുകളാണ് പിടികൂടിയത്. പെരിഞ്ഞനത്തെയും മൂന്ന്പീടികയിലെയും രണ്ട് മൊത്തക്കച്ചവടസ്ഥാപനങ്ങളില്‍ നിന്നുമാണ് വ്യാജ ടൂത്ത് പേസ്റ്റുകള്‍ പോലീസ് കണ്ടെത്തിയത്. കമ്പനി വില്‍പ്പന നിര്‍ത്തിയ അമിനോ ശക്തി എന്ന മിശ്രിതമുള്ള ടൂത്ത് പേസ്റ്റുകളാണ് കണ്ടെത്തിയത്. കോള്‍ഗേറ്റിന്റെ കേരളത്തിലെ ചുമതലയുള്ളയാള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് കയ്പമംഗലം പോലീസ് നടത്തിയ റെയ്ഡിലാണ് വ്യാജ ടൂത്ത് പേസ്റ്റുകള്‍ കണ്ടെത്തിയത്. കണ്ടാല്‍ ഒറിജനല്‍ കോള്‍ഗേറ്റ് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ളതായിരുന്നു പാക്കിങ്ങും വില്‍പ്പനയുമെന്ന് പോലീസ് പറഞ്ഞു. സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു

You may also like

Leave a Comment