പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

കൊടുങ്ങല്ലൂർ.പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ

രണ്ട് കൊലപാതകശ്രമ കേസുകളിലും മറ്റു നിരവധി ക്രിമിനൽ കേസുകളിലും പ്രതിയായ

ചന്തപ്പുര പറയാം പറമ്പ് കോളനി യിൽ കൊട്ടാംതുരുത്തി സിജിത്ത് എന്ന സിജപ്പനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന് പിടികൊടുക്കാതെ

തമിഴ്നാട്ടിലും കർണാടകയിലും ആയി ഒളിച്ചുതാമസിക്കുകയായിരുന്നു.

പോലീസ് പലവട്ടം അന്വേഷിച്ചെങ്കിലുംഇയാൾ വിദഗ്ധമായിരക്ഷപ്പെടുകയായിരുന്നു.

ഇൻസ്പെക്ടർ ബൈജു ഇ ആർ ന്റെ

നേതൃത്വത്തിലുള്ള

സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഘത്തിൽ

സിപിഒ മാരായ ഉണ്ണികൃഷ്ണൻ,

സുനിൽകുമാർ,

ബിനിൽ

എന്നിവർ ഉണ്ടായിരുന്നു.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു

You may also like

Leave a Comment