കടലിൽ കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങൾ കിട്ടി

കൊടുങ്ങല്ലൂർ.കയ്പമംഗലത്ത് കടലിൽ കാണാതായ അതിഥിത്തൊഴിലളികളായ രണ്ട് പേരും മരിച്ചു. ബിഹാർ സ്വദേശികളായ മുഹമ്മദ് ഷാഹിദ് (16) മുഹമ്മദ് മുംതാജ് (28) എന്നിവരാണ് മരിച്ചത്. ടൈൽസ് പണിക്കായി കയ്പമംഗലത്തെത്തിയ ഇവർ ഇന്നലെ വഞ്ചിപ്പുര ബീച്ചിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെ കടലിൽ കാണാതായ ഇരുവരുടെയും മൃതദേഹങ്ങൾ മണിക്കൂറുകൾക്ക് ശേഷം കരക്കടിയുകയായിരുന്നു.

You may also like

Leave a Comment