കൊടുങ്ങല്ലൂർ.ഓട്ടോറിക്ഷ അടിച്ച് തകർത്ത കേസിലെ പ്രതി പിടിയിലായതായി സൂചന. തിരുവള്ളൂർ സ്വദേശിയായ ഫഹദാണ് പിടിയിലായത്.കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.കല്യാൺ ജുവലറിക്ക് സമീപം യാത്രക്കാരെ ഇറക്കുകയായിരുന്ന കളപ്പുരക്കൽ നിധിൻ്റെ ഓട്ടോറിക്ഷക്ക് നേരെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ ബെക്കിലെത്തിയ രണ്ടംഗ സംഘം കൈ കൊണ്ട് ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയായിരുന്നു. വടക്കെ നടയിലെ സ്റ്റാൻ്റിലോടുന്ന ഓട്ടോറിക്ഷക്ക് നേരെയാണാക്രമണമുണ്ടായത്. അന്ന് തന്നെ അമൃത സ്കൂളിന് സമീപം കാറിൻ്റെ ഗ്ലാസുകളും അടിച്ച് പൊട്ടിച്ചിരുന്നു. ഇതിൽ അവർക്ക് പങ്കുണ്ടോയെന്ന് പോലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്
ഓട്ടോറിക്ഷ അടിച്ച് തകർത്ത കേസിലെ പ്രതി പിടിയിലായതായി സൂചന
written by സ്വന്തം ലേഖകൻ
previous post