.ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞ രണ്ടംഗ സംഘം അറസ്റ്റിൽ.

കൊടുങ്ങല്ലൂർ.ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞ രണ്ടംഗ സംഘം അറസ്റ്റിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി കുയിലിങ്ങൽ ഷെഫീർ (30) പനമ്പിക്കുന്ന് സ്വദേശി മുറിത്തറ ഷിനാജ് (40) എന്നിവരാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിൽ ചെന്ത്രാപ്പിന്നി അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞത്. കയ്പമംഗലം എസ് ഐ സുബീഷ് മോനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment