തെരുവുനായ് ആക്രമണം വിദ്യാര്‍ത്ഥിക്ക് കടിയേറ്റു, ആടിനെ കടിച്ചുകൊന്നു.

കൊടുങ്ങല്ലൂർ. തെരുവുനായ് ആക്രമണം

വിദ്യാര്‍ത്ഥിക്ക് കടിയേറ്റു, ആടിനെ കടിച്ചുകൊന്നു.

പെരിഞ്ഞനം വെസ്റ്റ് പതിനാലാം വാര്‍ഡിലാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ തെരുവുനായ് ആക്രമണമുണ്ടായത്. പെരിഞ്ഞനം വെസ്റ്റ് വിശ്വപ്രകാശ ക്ലബ്ബിനടുത്ത് മുണ്ടേങ്ങാട്ട് സതീശിന്റെ മകനായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅതുല്‍കൃഷ്ണക്കാണ് കടിയേറ്റത്. അയര്‍പക്കത്തെ വീട്ടിലേയ്ക്ക് ഓടിക്കയറിയ കുട്ടിയെ നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. തൊട്ടടുത്തുള്ള മുണ്ടേങ്ങാട്ട് വീട്ടില്‍ ഗോപിയുടെ വീട്ടിലെ ആടിനെ കടിച്ചുകൊല്ലുകയും ചെയ്തിട്ടുണ്ട്. കടിയേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

You may also like

Leave a Comment