ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

by admin

Picture

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണ്‍ മീറ്റിംഗ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ബെര്‍ഗന്‍ഫീല്‍ഡില്‍ ചേര്‍ന്നു. ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് റീജിയണല്‍ മീറ്റിംഗ് ഉദഘാടനം ചെയ്തു

Picture2

ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി ഫൊക്കാന ഹെല്‍ത്ത് കാര്‍ഡിന്റെയും ഫൊക്കാന നടപ്പില്‍ വരുത്തിയതും നടപ്പാക്കാനിരിക്കുന്നതുമായ കര്‍മ്മപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഫൊക്കാനരാജഗിരി ഹോസ്പിറ്റല്‍ ഹെല്‍ത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം ഫൊക്കാന സീനിയര്‍ നേതാവും കേരള കള്‍ച്ചറല്‍ ഫോറം സ്ഥാപക നേതാവും ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനുമായ ടി.എസ്.ചാക്കോയ്ക്ക് നല്‍കിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു.

Picture3

കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിലും ന്യൂജേഴ്‌സിയില്‍ പര്യടനം നടത്തിയ ജോര്‍ജി വര്‍ഗീസിനെ അധ്യക്ഷന്‍ ഷാജി വര്‍ഗീസ് അനുമോദിച്ചു. ഫൊക്കാനയും രാജഗിരി ഹോസ്പിറ്റലും ചേര്‍ന്ന് നടപ്പില്‍ വരുത്തുന്ന വിവിധ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഹെല്‍ത്ത് Picture

കാര്‍ഡ്, സ്റ്റുഡന്റ് എന്‍റിച്ചുമെന്റ് പ്രോഗ്രാം അമേരിക്കന്‍ മലയാളികള്‍ക്ക് എങ്ങനെ ഫലപ്രദമാകുമെന്നതിന്റെ വിശദാംശങ്ങളും സെക്രെട്ടറി സജിമോന്‍ ആന്റണി വിശദീകരിച്ചു.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, ഫൊക്കാന ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ, കെ.സി.എഫ് . സെക്രട്ടറി ഫ്രാന്‍സിസ് Picture

കാരക്കാട്ട്,കെ.സി.എഫ്. ട്രഷറര്‍ വര്‍ഗീസ് ജേക്കബ്, സാജന്‍ പോത്തന്‍, മത്തായി ചാക്കോ ( ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍), മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, മഞ്ച് സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍, മഞ്ച് ബി.ഒ.ടി. മെമ്പര്‍ അനില്‍ ഉമ്മന്‍, (കെ.സി.എഫ്), ജോയി ചാക്കപ്പന്‍ ( കെ.സി.എഫ്). ജോര്‍ജി Picture

വര്ഗീസിന്റെ സഹധര്‍മ്മിണി ഷീല ജോര്‍ജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.എഫ് പ്രസിഡണ്ട് കോശി വര്‍ഗീസ് സ്വാഗതവും കെ.സി.എഫ് സെക്രെട്ടറി ഫ്രാന്‍സിസ് കാരക്കാട്ട് നന്ദിയും പറഞ്ഞു.

ജോയിച്ചൻപുതുക്കുളം.

You may also like

Leave a Comment

You cannot copy content of this page