യുഎസ് പിന്തുണ പലസ്തീനെതിരായ കുറ്റകൃത്യത്തിന് ഇസ്രയേലിനെ പ്രേരിപ്പിക്കും : താലിസ്

by admin

Picture

ഡിട്രോയിറ്റ്: ഗാസയില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതാന്യാഹുവിനു നല്‍കുന്ന നിരുപാധിക പിന്തുണ പലസ്തീന്‍ ജനതക്കെതിരെ കൂടുതല്‍ കുറ്റകൃത്യം നടത്താന്‍ പ്രേരണയാകുമെന്ന് മിഷിഗണില്‍ നിന്നുളള ഡമോക്രറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം റഷീദ താലിസ് പറഞ്ഞു. പലസ്തീനില്‍ നിന്നും അമേരിക്കയിലെത്തി യുഎസ് കോണ്‍ഗ്രസില്‍ അംഗമായ ഏക വനിതയാണ് താലിസ്.

Picture2

ഡിട്രോയിറ്റിലെ ഫോര്‍ഡ് ഫാക്ടറി സന്ദര്‍ശിക്കാനെത്തിയ ബൈഡനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിനിടെയിലാണ് താലിസ് തന്റെ അഭിപ്രായം ബൈഡനെ അറിയിച്ചത്. മിഷഗണില്‍ നിന്നുള്ള മറ്റൊരു കോണ്‍ഗ്രസംഗമായ ഡെമ്പി ഡിങ്കലും ബൈഡനെ സ്വീകരിക്കാനെത്തിയിരുന്നു.

Picture3

യുഎസ് ഹൗസില്‍ കഴിഞ്ഞവാരം റഷീദ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗത്തില്‍ പലസ്തീന്‍ ജനതയുെട ജീവനും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനു ബൈഡന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയരുന്നതിന് ഇതു വഴിതെളിച്ചു.

Picture

ബൈഡന്റെ ഇസ്രയേല്‍ അനുകൂല നിലപാടും സ്വയംരക്ഷയ്ക്ക് അളര്‍ നടത്തുന്ന വ്യോമാക്രമങങ്ങളും ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി വിമര്‍ശിച്ചിരുന്നു.

Picture

ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുമെന്നു ബൈഡന്‍ ആവശ്യപ്പെടുമ്പോഴും ഇസ്രയേലിനു സ്വയംപ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് അവകാശമുണ്ടെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

റഷീദയുടെ അഭ്യര്‍ഥനയെ കുറിച്ചു പ്രതികരിക്കാന്‍ ബൈഡന്‍ തയാറായില്ലെങ്കിലും അവരുടെ ആശങ്ക ഉള്‍ക്കൊള്ളുന്നതായി പറഞ്ഞു. റഷീദയുടെ മുത്തശ്ശി റുഫ്തിയ താലിസ് വെസ്റ്റ് ബാങ്കില്‍ ഉണ്ടെന്നും അവരുടെ സംരക്ഷണത്തിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ബൈഡന്‍ പറഞ്ഞു.

റിപ്പോർട്ട് : പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page