ട്രാഷില്‍ കളഞ്ഞ ഒരു മില്യൻറെ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ മാതൃക കാട്ടി : പി.പി.ചെറിയാന്‍

by admin

Picture

സൗത്ത്വിക്ക് (മാസ്സച്യൂസെറ്റ്്സ്): ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന്

 കരുതി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമ  പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടിപിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്ത സംഭവം എല്ലാവരുടേയും പ്രശംസ നേടി.
ലിയ റോസ് എന്ന യുവതിയാണ് സൗത്ത് പിക്കിലുള്ള  ഇന്ത്യക്കാരന്റെ  സ്റ്റോറില്‍ നിന്നും ടിക്കറ്റു വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരുന്നത്. തിരക്കു പിടിച്ചു ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്ന് തോന്നിയതിനാല്‍, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു.
വൈകീട്ട് സ്‌റ്റോര്‍ ഉടമസ്ഥന്‍ അബി ഷാാ ട്രാഷ് ട്രാഷ്  വൃത്തിയാക്കുന്നതിനിടയില്‍ ലോട്ടറി ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടു. എല്ലാ നമ്പറും സ്‌ക്രാച്ച് ചെയ്തിട്ടില്ല എന്ന് തോന്നിയതിനാല്‍ വീണ്ടും  സ്‌ക്രാച്ചു ചെയ്തു നോക്കിയപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം.
ഉടനെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി. ഇവര്‍ സ്ഥിരമായി കടയില്‍ വരുന്ന സ്ത്രീയായിരുന്നു.
മെയ് 24 നാണ്   ലോട്ടറി അടിച്ച ലിയ റോസ് വിവരം പുറത്തു വിട്ടത്.

ഇത്രയും സന്മനസു കാണിച്ച കടയുടമസ്ഥനു പ്രത്യേകം നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു മില്യണ്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. പതിനായിരം ഡോളര്‍ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.

          പി.പി.ചെറിയാന്‍    –   Freelance Reporter,Dallas

You may also like

Leave a Comment

You cannot copy content of this page