മാഡിസണ്‍ : അമേരിക്കയില്‍ എത്തി 11-ാം ദിവസം മകന്റെ വീട്ടില്‍ നിന്നു പുറത്തേക്കു നടക്കാന്‍ ഇറങ്ങിയതിനു പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നു ക്രൂര മര്‍ദനത്തിനിരയാകേണ്ടി വന്ന സുരേഷ് ഭായ് പട്ടേലിന് 1.75 മില്യണ്‍ നഷ്ടപരിഹാരം നല്‍കുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.
മേയില്‍ യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് കേസ്സ് റഫര്‍ ചെയ്തു. 139 പൗണ്ടു തൂക്കവും 57 വയസും ഉണ്ടായിരുന്ന പട്ടേലിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നു എന്നു മനസ്സിലാക്കാന്‍ പോലും പൊലിസിനു കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണു സിറ്റി അറ്റോര്‍ണിയുമായി ധാരണക്ക് തയാറായത്. ഈ സംഭവത്തില്‍ ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് ലോകമെങ്ങുമുള്ള പട്ടേല്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.
റിപ്പോർട്ട് : Freelance Reporter,Dallas – പി.പി.ചെറിയാന്‍