ന്യുനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം : ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

by admin

Picture

ജാതി, മത, ലിംഗ, പ്രാദേശിക ഭേദമില്ലാത്ത സ്വാതന്ത്ര്യവും സമത്വവും ഒരോ പൗരന്മാര്‍ക്കും ഉറപ്പുനല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ സാമൂഹ്യപരമായും വിദ്യഭ്യാസപരമായുംപിന്നോക്കം നില്‍ക്കുന്ന മതവിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യത്തിന്റെ പ്രത്യേകനിയമനിര്‍മ്മാണാവകാശം ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ പ്രകാരം “ന്യൂനപക്ഷം” എന്നത് ജനസംഖ്യയുടെ പകുതിയില്‍ താഴെ വരുന്ന സംഖ്യയാണ് അര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ മൊത്തം ജനസംഖ്യയുടെ പകുതിയില്‍ താഴെ നില്ക്കുന്നആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. 2013 ലെ സെന്‍സസ്അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യ125 കോടി ആയിരുന്നു.

ഹിന്ദുക്കള്‍ – 79.8% മുസ്ലീങ്ങള്‍ – 14.2% കിസ്ത്യാനികള്‍ – 2.3% സിക്കുകാര്‍ – 1.7% ബുദ്ധമതക്കാര്‍ – .7% ജൈനമതക്കാര്‍- .4% പാഴ്‌സികള്‍ – .006%

ഇന്ത്യയിലെ ജനസംഖ്യയില്‍ പകതിയില്‍ കൂടുതലുള്ള ഹിന്ദുക്കള ഭൂരിപക്ഷമെന്നും പകുതിയില്‍താഴെയുള്ള 6 മതവിഭാഗങ്ങളെ ന്യനപക്ഷമെന്നും അംഗികരിച്ചിരിക്കുകയാണ്, ന്യൂനപക്ഷ പദവികിട്ടിയിരിക്കുന്നത് മുസ്ലിംങ്ങള്‍, കിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍,ജൈനമതക്കാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്കാണ്.

2011ലെ കേരളകാനേഷുമാരി പ്രകാരം കേരളത്തില്‍ ആകെ ജനസംഖ്യയുടെ 54.73% ഹിന്ദുമതവിശ്വാസികളാണ്. 26.56% മുസ്ലിങ്ങളും, 18.38% ക്രിസ്ത്യാനികളും കേരളത്തില്‍ അധിവസിക്കുന്നു. ഈ മൂന്നു മതങ്ങളെ കൂടാതെ സിഖ് 0.01% ജൈന 0.01% ബുദ്ധ 0.01% എന്നിങ്ങനെയും മറ്റുമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ 0.02%വും തങ്ങള്‍ ഏതു മത വിഭാഗത്തില്‍പെടുന്നുവെന്നുവെളിപ്പെടുത്താത്തവരോ മതവിശ്വാസം ഇല്ലാത്തവരുമായതുമായ 0.26% ജനങ്ങളും കേരളത്തിലുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇന്നും സാമൂഹികസാമ്പത്തികഅസമത്വവും, വിദ്യാഭ്യാസ, തൊഴില്‍ പിന്നോക്കാവസ്ഥയും, സാമൂഹിക അരക്ഷിതത്വവുംഅനുഭവിക്കുന്നവരാണ് എന്നത് വിസ്മരിക്കരുത്. സര്‍ക്കാരിന്റെ ന്യൂനപക്ഷഅവകാശആനുകൂല്യങ്ങള്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ എല്ലാ ന്യുനപക്ഷവിഭാഗങ്ങള്‍ക്കും ഒരുപോലെലഭ്യമാക്കണം. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിലെ എല്ലാ വിഭാഗങ്ങളിലും സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്ന നല്ലൊരുശതമാനം ജനങ്ങളുണ്ട് എന്ന സത്യം വിസ്മരിക്കരുത്. സര്‍ക്കാര്‍ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വായ്പകള്‍ക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കുന്നതില്‍ യാതൊരുവിധ വിവേചനവും കാണിക്കുവാന്‍പാടില്ല.

ന്യൂനപക്ഷ അവകാശങ്ങള്‍ എന്നത് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള യാഥാര്‍ഥ്യമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 1020 ശതമാനം വരെന്യൂനപക്ഷ വിഭാഗങ്ങളാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ പൊതുസാമൂഹിക രാഷ്ട്രീയജീവിതത്തില്‍നിന്നും ഇന്നും ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. ന്യൂനപക്ഷാവകാശങ്ങളുടെ സ്വത്വത്തേയും സംസ്കാരത്തേയും അന്തസ്സിനേയും അംഗീകരിക്കാനുള്ളബോധപൂര്‍വ്വമായ പരിശ്രമം എല്ലാ വിഭാഗങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതാണ്. ഭാരതത്തില്‍ ജനിച്ചുജീവിക്കുന്ന ഓരോ പൗരനും തുല്യനീതിയും, സ്വാതന്ത്ര്യവും, സമത്വവും, സാഹോദര്യവുംഉറപ്പുവരുത്തുന്ന രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ജനസംഖ്യയില്‍വളരെ കുറവായ വിഭാഗങ്ങളുടെ ജീവനും, സ്വത്തിനും, ക്ഷേമത്തിനും നിലനില്‍പ്പിനും ഭീഷണിഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഇപ്രകാരംവ്യവസ്ഥ ചെയ്തിരിക്കിന്നത്. ഇത് നിഷേധിക്കുവാനോ, ഇല്ലാതാക്കുവാനോ, മാറ്റം വരുത്തുവാനോആര്‍ക്കും അവകാശമില്ല. ഭൂരിപക്ഷത്തിന് പ്രകോപനമോ, ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മില്‍സംഘര്‍ഷമോ ഉണ്ടായാല്‍ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഇല്ലാതാവുകയും സാമൂഹ്യനീതിഹനിക്കപ്പെടുകയും ചെയ്യും എന്നതുകൊണ്ടാണ് ഇങ്ങനെയുള്ള സ്ഥിതിവിശേഷങ്ങള്‍ ഒഴിവാക്കിസാമൂഹ്യനീതി ഉറപ്പാക്കാനാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുംആനുകൂല്യങ്ങളും ഉറപ്പാക്കിയിരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സാമൂഹ്യവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യഒരു മതേതര രാഷ്ട്രമായതുകൊണ്ട് ഒരു മതത്തെയും ദേശിയ മതമായി അംഗീകരിച്ചിട്ടില്ല. അതേസമയം മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേകമായ അവകാശങ്ങളും ആനുകൂല്യങ്ങളുംഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ളതുമാണ്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 29(1) പ്രകാരംഇന്ത്യന്‍ ജനതയുടെ ഏത് വിഭാഗത്തില്‍പെടുന്നവര്‍ക്കും അവരുടെതായ ഭാഷയും, സംസ്കാരവുംസംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍സഹായംസ്വീകരിക്കുന്ന സ്ഥാപനങ്ങളിലോ അവരുടെ കുട്ടികള്‍ക്ക് ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗത്തിന്റെയാ ഭാഷയുടെയാ പേരില്‍ പ്രവേശനം നിഷേധിക്കുന്നതോ, പ്രവേശനത്തില്‍ വിവേചനംകാണിക്കുന്നതോ ആര്‍ട്ടിക്കിള്‍ 29 പ്രകാശം ഭരണഘടന നിരോധിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 30(1) പ്രകാരംന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും നടത്തിക്കൊണ്ടുപോകുവാനുമുള്ളഅവകാശമാണ് ലഭിച്ചിരിക്കുന്നത്. ഗ്രാന്റ് ധനസഹായം ഇവ ലഭ്യമാക്കുന്നതില്‍ ന്യൂനപക്ഷവിദ്യാഭ്യാസസ്ഥാപനങ്ങളോട് സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിക്കാന്‍ പാടില്ല എന്നുംസര്‍ക്കാര്‍ അംഗീകാരം ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കണമെന്നും നിഷ്ക്കര്‍ഷിക്കുന്നുണ്ട്. പൊതുനിയമനങ്ങളില്‍ മതത്തിന്റെയോ ജാതിയുടെയോ,വര്‍ഗ്ഗത്തിന്റെയോ ഭാഷയുടെയോ പേരില്‍യാതൊരു വിവേചനവും പാടില്ല എന്ന് ആര്‍ട്ടിക്കിള്‍ 16 അനുശാസിക്കുന്നു. പൊതുനിയമനങ്ങളുടെകാര്യത്തില്‍ എല്ലാ ഇന്‍ഡ്യന്‍ പൗരന്മാരും സമന്മാരാണെന്നും ഈ ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു.

ന്യൂനപക്ഷവിഭാഗങ്ങളിലും ഭൂരിപക്ഷ വിഭാഗങ്ങളിലും സാമ്പത്തികമായും സാമൂഹികമായുംവിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ ഉണ്ട്. 2021 ലെ പുതിയ സെന്‍സസ്പൂര്‍ത്തയാകുമ്പോള്‍ അത് കൂടുതല്‍ വ്യക്തമാകും. പിന്നോക്കവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയപദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി മാറ്റിയത് പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് എന്നാണ് പറയപ്പെടുന്നത്. എല്ലാ വിഭാഗങ്ങളിലും സാമൂഹ്യവിദ്യാഭ്യാസസാമ്പത്തിക പിന്നോക്കാവസ്ഥ കണ്ടെത്തി അത് പരിഹരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടത്. ആരുടേയും നിലവിലുള്ള സംവരണം ഇല്ലാതാക്കാതെ മുന്നോക്ക വിഭാഗത്തിലെയും പിന്നോക്കവിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായിപ്രവര്‍ത്തിക്കുമ്പോഴാണ് അസമത്വവും, അനീതിയും സമൂഹത്തില്‍ ഇല്ലാതാകുന്നത്. അതിനായിമതത്തിന്റെ പേരിലുള്ള വിഭാഗീയ ചിന്തകള്‍ ഒഴിവാക്കി സഹജീവികളുടെ ഉന്നമനത്തിനായികൈകോര്‍ക്കാം.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page