ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് : പി.പി. ചെറിയാൻ

by admin

                 

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍ യൂണിറ്റ്‌സ്, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റേഴ്‌സ്, ഓക്‌സി മീറ്റേഴ്‌സ് എന്നിവ ഇന്ത്യയിലേക്ക് അയച്ചു. രണ്ടാം ഘട്ടമായി കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കുമെന്നും കൗണ്‍സിലിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിചേരുകയും, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് ലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റീലീഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ഐ.എ.ബി.സി. പ്രസിഡന്റ് കീര്‍ത്തി കുമാര്‍ റാവൂരി പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതു വിതരണം ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയതായി കൗണ്‍സില്‍ ചെയര്‍മാന്‍ അജീത്സിംഗ് പറഞ്ഞു.

ഇന്ത്യയില്‍ നമ്മുടെ ഭാവനകള്‍ക്കപ്പുറമായ കോവിഡ് വ്യാപനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, അതിനെ നേരിടുന്നതിന് ഉത്തരവാദിത്വപ്പെട്ടവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒരു കൈതാങ്ങല്‍ കൊടുക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും അജിത്സിംഗ് പറഞ്ഞു. എന്‍.ആര്‍.ഐ. ഓര്‍ഗനൈസേഷനുമായി സഹകരിച്ചു കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ചെയര്‍മാന്‍ കൂട്ടിചേര്‍ത്തു.

You may also like

Leave a Comment

You cannot copy content of this page