വാഷിംഗ്ടണ്‍ ഡി സി: അനധികൃത കുടിയേറ്റ അഭയാര്‍ത്ഥി പ്രശ്ന അതിര്‍ത്തി സുരക്ഷിതത്വ എന്നീ വിഷയങ്ങള്‍ പഠിച്ചു പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് ബൈഡന് ചുമതലപ്പെടുത്തിയിരുന്ന വൈസ് പ്രസിഡന്റ് കമലഹരിസിനെ ആ ചുമതലയില്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. അമ്പത് യു എസ് ഹൗസ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പ്രസിഡന്റ് ബൈഡന് കത്തയച്ചു.
മേയ് മാസത്തില്‍ 180,000 കുടിയേറ്റക്കാരാണു അമേരിക്കയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ചത്. സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിച്ചവരില്‍ റഷ്യ, ബ്രസീല്‍, ക്യൂബ, ഹേത്തി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. അതിര്‍ത്തി പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്ന ടെക്സസ് – മെക്സിക്കോ അതിര്‍ത്തിയിലെ പ്രശ്നങ്ങളെകുറിച്ചു നാളിതുവരെ കമലാ ഹാരിസ് താനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ടും പരാതിപ്പെട്ടു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബൈഡന് ഭരണകൂടം തീര്‍ത്തും പരാജയമാണെന്നും ഇവര്‍ പറയും.
റിപ്പോർട്ട് : പി.പി.ചെറിയാന്