വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക് : പി പി ചെറിയാന്‍

by admin

Picture

വാഷിംഗ്ടണ്‍ : നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു .പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം ട്രാക്ക് ഡ്രൈവര്‍ ഉള്‍പ്പടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , ആരുടേയും പരിക്ക് ഗുരുതരമല്ല .

ഉച്ചയോടെയാണ് അപകടം സംഭവിച്ചത് തുടര്‍ന്ന് വാഹനഗതാഗതം തടസ്സപ്പെടുകയും മൈലുകളോളം വാഹനങ്ങള്‍ നിരത്തില്‍ മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു .
Picture2
വലിയൊരു അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമാണെന്നായിരുന്നു സിറ്റിയുടെ ആക്ടിംഗ് ഡെപ്യുട്ടി മേയര്‍ ഫോര്‍ പബ്ലിക് സേഫ്റ്റി ക്രിസ്റ്റഫര്‍ അറിയിച്ചത് . ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു .പതിനാല് അടി ഉയരം വരെയുള്ള വാഹനങ്ങള്‍ക്ക് കടന്ന് പോകാവുന്ന പാലമായിരുന്നു തകര്‍ന്ന് വീണത് . ഫ്രബ്രുവരി മാസമായിരുന്നു പാലത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്നും പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിരുന്നു പാലത്തിന്റെ എല്ലാ തൂണുകളെന്നും ഡെപ്യുട്ടി മേയര്‍ പറഞ്ഞു . ഫെബ്രുവരിക്ക് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പ്രതികരിക്കാന്‍ ട്രാസ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല  ഡി.സി പോലീസ് മേജര്‍ ക്രാഷ് യൂണിറ്റ്  അന്വേഷണം  ആരംഭിച്ചു . വ്യാഴാഴ്ച രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു . ഡീന്‍ വുഡ് മെട്രോ സ്റ്റേഷനിലേക്കുള്ള  പ്രധാന റൂട്ടായിരുന്നു തകര്‍ന്ന് വീണ പാലത്തിന്റേതെന്നും അധികൃതര്‍ അറിയിച്ചു .

You may also like

Leave a Comment

You cannot copy content of this page