പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ നവജീവന്‍ സെന്ററിന് സഹായധനം കൈമാറി – പി.പി ചെറിയാന്‍ (പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനറ്റര്‍)

by admin

Picture

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്ന നവജീവന്‍ സെന്റര്‍ സ്ഥാപകന്‍ പി.യൂ തോമസിന് നല്‍കികൊണ്ട് ഈ വര്‍ഷത്തെ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കോട്ടയത്തെ നവജീവന്‍ സെന്ററില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ പി.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അമേരിക്ക റീജിയണ്‍ന്റെ സഹായധനമായ 100000 രൂപ പി.യൂ തോമസിന്‌കൈമാറി. ചടങ്ങില്‍ പി.എം.എഫ് കേരളാ സ്റ്റേറ്റ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ബിജു കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, വൈസ്.പ്രസഡന്റ് ജയന്‍.പി കൊടുങ്ങലൂര്‍ ,സെക്രട്ടറി ജിഷിന്‍ പാലത്തിങ്കല്‍, ട്രഷറാര്‍ ഉദയകുമാര്‍.കെ ഗോപകുമാര്‍ ,മധു എന്നിവര്‍ പങ്കെടുത്തു.

അമേരിക്കന്‍ റീജിയന്‍ പ്രവര്‍ത്തനമാരംഭിച്ചു ചുരുങ്ങിയ സമയത്തിനുള്ളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക് നേത്ര്വത്വം നല്കാന്‍ കഴിഞ്ഞുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും , അതോടൊപ്പം പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുമെന്നും റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജീ എസ്.രാമപുരം അറിയിച്ചു.

പ്രവാസി മലയാളീ ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജീ എസ്.രാമപുരത്തിന്റെ നേതൃത്വത്തില്‍ പ്രൊഫ: ജോയ് പല്ലാട്ടുമഠം (പ്രസിഡന്റ്), തോമസ് രാജന്‍ (വൈസ്.പ്രസിഡന്റ്), സരോജ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ലാജി തോമസ് (സെക്രട്ടറി), രാജേഷ് മാത്യു (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കല്‍ (ട്രഷറാര്‍), റിനു രാജന്‍, (ജോയിന്റ് ട്രഷറാര്‍).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്, ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വര്‍ക്കി, സൈജു വര്‍ഗീസ്, പൗലോസ് കുയിലാടന്‍, സാജന്‍ ജോണ്‍, സഞ്ജയ് സാമുവേല്‍, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തന്‍പുരക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് അമേരിക്ക റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ജോയിച്ചൻപുതുക്കുളം

You may also like

Leave a Comment

You cannot copy content of this page