ഫാ. ആന്റണി തുണ്ടത്തിലിന് ഡോക്ടറേറ്റ് : ജോയിച്ചൻപുതുക്കുളം

by admin
Picture
ചിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയന്‍ കോളേജില്‍ നിന്ന് അജപാലന (പ്രായോഗിക) ദൈവശാസ്ത്രത്തില്‍ റവ: ഫാ: ആ്‌റപഖണി തുണ്ടത്തില്‍ ഡോക്ടറേറ്റ് നേടി.
“വിശ്വാസ കൈമാറ്റത്തില്‍ വിവിധ സംസ്കാരങ്ങളുടെയും, തലമുറകളുടെയും, സഭകളുടെയും സ്വാധീനം:  വടക്കേ അമേരിക്കയിലെ സീറോ മലബാര്‍ കുടിയേറ്റക്കാരുടെ പിന്‍തലമുറകളിലേക്കു പാരമ്പര്യവിശ്വാസം കൈമാറുന്നതില്‍ സ്ഥലകാല  പരിമിതികളെയും സാധ്യതകളെക്കുറിച്ചുമുള്ള  ഒരു  പര്യവേക്ഷണം” എന്നതായിരുന്നു പ്രബന്ധ വിഷയം.
ഫാദര്‍ ആന്‍റണി തുണ്ടത്തില്‍ തൊണ്ണൂറുകളുടെ അവസാനത്തില്‍ തന്‍റെസഹോദരങ്ങളൊടൊപ്പം ഫാമിലി വിസയില്‍ അമേരിക്കയിലെത്തുമ്പോള്‍ എം എസ്ടി സഭയുടെ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്ട്രായും സേവനമനുഷ്ഠിക്കുകയായിരുന്നു.
2001 ല്‍ പുതതായി രൂപംകൊണ്ട ചിക്കാഗോസെന്‍റ് തോമസ് സീറോമലബാര്‍ രൂപതയുടെ ക്ഷണം സ്വീകരിച്ച് കത്തിഡ്രല്‍വികാരിയായി നിയമിതനാകുകയും ഏതാണ്ട് പതിനൊന്ന് വര്‍ഷക്കാലം ആസ്ഥാനത്ത് തുടരുകയും പിന്നീട് രൂപതാ വികാരി ജനറാളായി നാലു വര്‍ഷത്തോളം സേവനമനുഷ്ഠിക്കുകയുമുണ്ടായി.

ഫാദര്‍ തുണ്ടത്തില്‍ കത്തിഡ്രല്‍വികാരിയായിരുന്ന കാലത്താണ് സീറോമലബാര്‍ സഭയിലെ തന്നെ ഏറ്റവും മഹനീയമായ കത്തിഡ്രല്‍ ദേവാലയം അദ്ദേഹത്തിന്‍റെ രൂപകല്‍പ്പനയില്‍ നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഫാദര്‍ തുണ്ടത്തില്‍ നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും എം എസ് ടി സഭയുടെ ഡയറക്ട്രായി സേവനം ചെയ്യുന്നു.

You may also like

Leave a Comment

You cannot copy content of this page