ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മീഡിയ കോൺഫ്രൻസ് അനിൽ മറ്റത്തികുന്നേൽ കോൺഫ്രൻസ് പി ആർ ഓ

by admin

Picture

ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-മത്  അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസ് നവംബർ 11 മുതൽ 14 വരെ ചിക്കാഗോയിൽ വച്ച് നടക്കുന്നു.  ഈ കോൺഫെറെൻസിന്റെ  പി. ആർ. ഓ. ആയി ചിക്കാഗോ ചാപ്റ്റർ അംഗമായ അനിൽ മറ്റത്തിക്കുന്നേലിനെ ചുമതല ഏല്പിച്ചു.

ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെൻവ്യൂ സിറ്റിയിൽ ഉള്ള  റെനൈസ്സൻസ് ഹോട്ടൽ സമുച്ചയത്തിൽ വച്ച് നടക്കുന്ന കോൺഫെറെൻസിനു ആതിഥേയത്വം വഹിക്കുന്നത് IPCNA ചിക്കാഗോ ചാപ്റ്ററാണ്.  ഇതിന്റെ  വാർത്താ സംബന്ധമായ വിഷയങ്ങളിൽ എക്സിക്യൂട്ടീവ് കമ്മറ്റിയെ സഹായിക്കുക എന്ന ദൗത്യത്തോടെയാണ് പ്രസിഡണ്ട് ബിജു കിഴക്കേകുറ്റിന്റ അധ്യക്ഷതയിൽ ചേർന്ന് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. IPCNA ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രെഷറർ ജീമോൻ ജോർജ്, പ്രമുഖ മാധ്യമ പ്രവർത്തകനും IPCNA യുടെ ആദ്യ പ്രസിഡന്റ് ജോസഫ് എന്നിവരാണ് കോൺഫറൻസിന്റെ പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം നൽകുന്നത്.

പി ആർ ഓ ആയി നിയമിതനായ അനിൽ മറ്റത്തികുന്നേൽ കെ വി ടി വിയുടെ സഹസ്ഥാപകനായാണ് മാധ്യമരംഗത്തേക്ക് കടന്നു വന്നത്. പിന്നീട് കൈരളി ടിവി, പ്രവാസി ചാനൽ എന്നിവയുടെ ചിക്കാഗോയിൽ നിന്നുള്ള  പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഇപ്പോൾ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൌണ്ട് അപ്പിന്റെ എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ ആയി സേവനം അനുഷ്ഠിക്കുന്നു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്ജ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്ജ്, ജോ. ട്രഷറർ ഷീജോ പൗലോസ്, ഓഡിറ്റർ  സജി എബ്രഹാം, ബിനു ചിലമ്പത്ത്, പ്രസിഡന്റ് ഇലക്റ്റ് സുനിൽ തൈമറ്റം, നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ മധു കൊട്ടാരക്കര  എന്നിവരാണ് കോൺഫറൻസിന് നേതൃത്വം നൽകുന്നത്. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

Sunil Tristar

You may also like

Leave a Comment

You cannot copy content of this page