കൂത്താട്ടുകുളം: കോവിഡ് ലോക് ഡൗണ്‍ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികള്‍ക്ക് പിന്തുണയും സഹായവുമായി ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന് (പിഎംഎഫ്) രംഗത്ത്.
88 രാജ്യങ്ങളിലായി സംഘടനാ മികവോടെയും, കരുത്തോടെയും പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കൂത്താട്ടുകുളം മേഖലയിലെ ലോട്ടറി തൊഴിലാളികള്‍ക്ക് പിഎംഎഫ് യുകെയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും മാസ്കും സാനിറ്റൈസറും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. ഇതോടൊപ്പം ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട്ഫോണുകളുടെ വിതരണവും നടത്തി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കിറ്റുകളുടെ വിതരണം കൂത്താട്ടുകുളം വൈ.എം.സി.എ അങ്കണത്തില്‍ എം. ആര്.സുരേന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാജു ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു,,നഗരസഭാ ചെയര്‍പേഴ്സണ്‍ വിജയാ ശിവന് മുഖ്യാതിഥിയായി പിഎംഎഫ് ഗ്ലോബല്‍ കോഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ വിതരണവും നിര്‍വഹിച്ചു.
തദവസരത്തില്‍ പ്രവാസി മലയാളി ഫെഡറേഷന് ഗ്ലോബല്‍ ചെയര്മാന് ഡോ:ജോസ് കാനാട്ട്, സ്റ്റേറ്റ് കമ്മിറ്റി കോഡിനേറ്റര്‍ ബിജു.കെ.തോമസ്, പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജെഷിന് പാലത്തിങ്കല്‍, വൈസ് പ്രസിഡന്റ് ജയന്.പി, തൊഴിലാളി യൂണിയന് ഭാരവാഹികളായ സൂരജ്. പി.ജോണ്‍, സി.എന്‍.വാസു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
പിപി ചെറിയാന് (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)