ഷിക്കാഗോ മലയാളി അസോസിയേഷന്‍ കിഡ്‌സ് കോര്‍ണര്‍ പരിപാടി നടത്തി – ജോഷി വള്ളിക്കളം

by admin

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘കിഡ്‌സ് കോര്‍ണര്‍’ പരിപാടി അസോസിയേഷന്‍ ഹാളില്‍ വച്ചു ഷിക്കാഗോ വേള്‍ഡ് ബിസിനസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എബിന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ കുട്ടികള്‍ പ്രായോഗിക തലത്തിലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്നും, അങ്ങനെ സമൂഹത്തിലുള്ള ഇല്ലായ്മയെ കണ്ടെത്തി അത് പരിഹരിക്കുന്നതിന് സജ്ജമായ രീതിയിലായിരിക്കണം ജീവിതം കരുപ്പിടിപ്പിക്കേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

മുഖ്യ പ്രഭാഷണം ഷിക്കാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസറും കുക്ക് കൗണ്ടി ജയില്‍ ചാപ്ലയിനുമായ ഡോ. അലക്‌സ് കോശി ആയിരുന്നു നിര്‍വഹിച്ചത്. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിലൂടെ ജീവിതം ശരിയായ ദിശയില്‍ നയിക്കുന്നതിന് ഉപകരിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസമായിരിക്കണം ഉണ്ടാവേണ്ടതെന്നും അങ്ങനെ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങള്‍ അനായാസമായി കൈവരിക്കുന്നതിന് സാധിക്കുമെന്നും ഡോ. അലക്‌സ് കോശി ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തന്റെ ആമുഖ പ്രസംഗത്തില്‍ കിഡ്‌സ് കോര്‍ണര്‍ ക്ലാസുകളും സെമിനാറുകളും കൂടുതല്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപറയുകയും, എല്ലാ മാസവും ഇത്തരം പരിപാടികള്‍ നടത്തുന്നതാണെന്നും പറഞ്ഞു.

തദവസരത്തില്‍ സാറാ അനിലിന്റെ യോഗാ ക്ലാസ് കുട്ടികള്‍ക്ക് രസകരമായ രീതിയില്‍ ചെയ്യുന്നതിനും, കുട്ടികള്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി യോഗ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമാക്കുന്ന തീരിതിയിലായിരുന്നു പ്രസ്തുത ക്ലാസ്.

കിഡ്‌സ് കോര്‍ണര്‍ പരിപാടിയുടെ കോര്‍ഡിനേറ്ററായ ജസ്സി റിന്‍സി കുട്ടികള്‍ക്ക് പ്രയോദനപ്രദമായ ക്ലാസുകള്‍ കൂടുതല്‍ നടത്തുന്നതിന് തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നതാണെന്ന് അറിയിച്ചു.

തദവസരത്തില്‍ ബോര്‍ഡ് അംഗങ്ങളായ ലീല ജോസഫ്, മേഴ്‌സി കുര്യാക്കോസ്, ഷൈനി ഹരിദാസ്, ജോര്‍ജ് പ്ലാമൂട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സെക്രട്ടറി ജോഷി വള്ളിക്കളം നന്ദി രേഖപ്പെടുത്തി.

You may also like

Leave a Comment

You cannot copy content of this page