ന്യൂയോര്‍ക്ക് : അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി തുടരുന്ന അമേരിക്കന്‍ സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്. സേനാ പിന്മാറ്റം അമേരിക്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിച്ച അഫ്ഗാന്‍ ഭരണകൂടത്തിനും, നിരപരാധികളായ ജനങ്ങള്‍ക്കും വലിയ അപകടം വരുത്തിവയ്ക്കുമെന്ന് ബുഷ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍- നാറ്റോ സൈനീക പിന്മാറ്റം അവിശ്വസനിയമാണെന്ന് ബുഷ് പറഞ്ഞു. സേനാ പിന്മാറ്റത്തിനുശേഷം അഫ്ഗാനില്‍ സംഭവിക്കുവാന്‍ സാധ്യതയുള്ള അക്രമങ്ങളെ എങ്ങനെ അമര്‍ച്ച ചെയ്യുവാന്‍ കഴിയുമെന്ന് വിശദീകരിക്കാതെയുള്ള, ബൈഡന്റെ തീരുമാനം അഫ്ഗാന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാരത്തില്‍ നിന്നും വിട്ടു നിന്നതിനുശേഷം രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളൊന്നും കാര്യമായി നടത്താത്ത ബുഷിന്റെ പ്രസ്താവന വളരെ നിര്‍ണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.2001 ഒക്ടോബറിലാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നിയന്ത്രണമേറ്റെടുക്കുന്നത്. ‘ഗ്ലോബല്‍ വാര്‍ ഓണ്‍ ടെറര്‍’ ബുഷ് തുടങ്ങി വച്ചത് 800,000 പേരുടെ ജീവനാണ് അപഹരിച്ചത് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് ഖജനാവില്‍ നിന്നും 6.4 ട്രില്യണ്‍ ഡോളറാണ് ഇതിനു വേണ്ടി ചിലവഴിച്ചിട്ടുള്ളത് ബുഷ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ പരാജയമാണിതെന്ന് ലോകരാഷ്ട്രങ്ങള്‍ പോലും വിലയിരുത്തുന്നത്.