മീനു മോള്‍ക്ക് സാന്ത്വനവുമായി പ്രവാസി മലയാളി ഫെഡറേഷന്‍

by admin

കോട്ടയം കടുത്തുരുത്തി പഞ്ചായത്തില്‍ താമസിക്കുന്ന മീനു ബാബുവിന് പ്രവാസി മലയാളി ഫെഡറേഷന്‍ പഠനത്തിനാവശ്യമായ ആന്‍ഡ്രോയ്ഡ് ടിവി, സ്റ്റഡി ടേബിള്‍, എക്‌സിക്യൂട്ടീവ് ചെയര്‍ , റീച്ചാര്‍ജബിള്‍ ടേബിള്‍ ലാമ്പ് എന്നിവ സമ്മാനമായി നല്‍കി.

കടുത്തുരുത്തി  കെ എസ് പുരം  കാവുങ്കല്‍ ബാബുവിന്റെയും മിസ്സിയുടെയും മൂത്തമകളായ മിനു കടുത്തുരുത്തി സെന്‍റ് മൈക്കിള്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. അരയ്ക്കുതാഴെ പൂര്‍ണമായും തളര്‍ന്ന പരസഹായം കൊണ്ടുപോലും ഒരടി നടക്കാന്‍ കഴിയില്ല.  പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മീനു ബാബുവിനെ യോഗത്തില്‍ കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി സൈനമ്മ സാജു  മെമെന്റോ നല്‍കി ആദരിച്ചു. പഠനോപകരണങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച  കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിര്‍മ്മല ജിമ്മി ജില്ലാ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നും  ഉള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

ജില്ലാ പഞ്ചായത്ത്  മെമ്പര്‍ ജോസ് പുത്തന്‍ കാല ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പി എം എഫിന്റെ എല്ലാ നേതാക്കന്മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു . ജില്ലാപഞ്ചായത്ത് ആസൂത്രണ കമ്മീഷന്‍ മെമ്പര്‍ ശ്രീ പി എം മാത്യു പ്രവാസി മലയാളി ഫെഡറേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി സുനില്‍ ആശംസ പ്രസംഗത്തില്‍  പ്രവാസികളുടെ ക്ഷേമത്തിനും   അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടി രൂപീകരിച്ച ഈ സംഘടന പ്രവാസികള്‍ അല്ലാത്തവരുടെ കണ്ണീരൊപ്പാന്‍ എന്നും നമ്മോടൊപ്പം കൂടെയുണ്ട് എന്നുള്ളത്  തന്നെയാണ് ഈ സംഘടനയുടെ മികവ് എന്ന് പറഞ്ഞു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ശ്രീമതി  രേഷ്മ വിനോദ്, ശ്രീമതി ലിന്‍സി എലിസബത്ത് , ശ്രീമതി സ്മിത, പി എം എഫ് കേരള സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍  ബിജു കെ തോമസ്. കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ബേബി മാത്യു എന്നിവര്‍ സംസാരിച്ചു.

പി എം എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ കുട്ടിയുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ മെഡിസിനുകള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ നല്‍കുമെന്നും തുടര്‍ന്നുള്ള എല്ലാ സഹായവും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞു

 

You may also like

Leave a Comment

You cannot copy content of this page