പ്രമേഹത്തെ ജീവിച്ചു തോൽപ്പിച്ചവർക്ക് ഡോ മോഹൻ ഡയബറ്റിസിന്റെ പുരസ്‌കാരം

by admin

jitendra-singh

ചെന്നൈ: പ്രമേഹ ചികിത്സയ്ക്കും അതിന്റെ സങ്കീർണതകൾക്കുമായി പ്രവർത്തിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ഗ്രൂപ്പുകളിലൊന്നായ ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ  ‘പ്രമേഹത്തിനുമേൽ വിജയം വരിച്ചവർക്കുള്ള  അവാർഡുകളുടെ’ ആദ്യ പതിപ്പ് പ്രഖ്യാപിച്ചു. ഇൻസുലിന്റെ കണ്ടുപിടിത്തത്തിൻറെ നൂറാം വാര്ഷികത്തോടനുബദ്ധിച് നടന്ന  ഓൺലൈൻ ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയായിരുന്നു.

ചെറുപ്പത്തിൽ പ്രമേഹരോഗം ബാധിച്ചിട്ടും ഇതിനെ നേരിട്ട് 60 വർഷത്തിലേറെയായി ആരോഗ്യകരമായ ജീവിതം നയിക്കുന്ന കെ. കൃഷ്ണസ്വാമി,  മിന ഫെർണാണ്ടസ്,  എസ്.ആർ.വി. പ്രസന്ന,  ഉഷാ ദിമാൻ, രാജീവ് കൈക്കർ, രാകേഷ് എന്നിവർക്ക് ഡോ. വി. മോഹൻ വിജയപതക്കം സമ്മാനിച്ചു. കൂടാതെ ജന്മനാ അന്ധനും പിന്നീട് കൗമാര പ്രായത്തിൽ പ്രമേഹരോഗം ഉണ്ടാവുകയും ചെയ്ത  ലക്ഷ്മിനാരായണ വരിമാഡുഗുവിന് ടൈപ്പ് 1 ഡയബറ്റിസ് ഹീറോ അവാർഡ് നൽകി ആദരിച്ചു.

ഡയബെറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ സഥാപക ചെയർമാൻ ഡോ. വി മോഹൻ, ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ  മാനേജിംഗ് ഡയറക്ടർ  ഡോ. ആർ. എം. അഞ്ജന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

റിപ്പോർട്ട് :  Anju V  (Account Executive )

You may also like

Leave a Comment

You cannot copy content of this page