ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ചിൽ കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാർപ്പണവും

by admin
ഡാളസ് :ഡാളസ്‌ സെന്റ് ‌ പോൾസ്‌ ഓർത്തഡോക്സ്‌ ചർച്ചിൽ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയൻ ബാവായെ സ്മരിച്ച്‌ പ്രത്യേക പ്രാർഥനയും ധൂപാർപ്പണവും നടത്തി.
വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗില്‍  വികാരി റവ: ഫാ. തോമസ്സ്‌ മാത്യു,തിരുമേനിയുടെ പരിശുദ്ധിയെയും,നിഷ്കളങ്കതെയും   സമർപ്പണ ജീവിതത്തെയും അനുസ്മരിച്ചു.അറുപതാമത്തെ വയസില്‍ നിയുക്ത കാതോലിക്ക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, പതിനൊന്ന് വര്‍ഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവയുടെ വേര്‍പാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണെന്നും,എളിമയാര്‍ന്ന ജീവിതവും, തികഞ്ഞ പ്രാര്‍ത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിരുന്നു വെന്നും അച്ചൻ പറഞ്ഞു.
മുൻ സഭാ മാനേജിംഗ്‌ കമ്മിറ്റി മെംബറും  ഇടവക സെക്രട്ടറിയുമായ  തോമസ്സ്‌ രാജൻ  തിരുമേനിയുടെമനുഷ്യസ്നേഹത്തെയും സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും സഭാമക്കളോടുള്ള കരുതലിനെയുംകാരുണ്യപ്രവർത്തികളെയും പ്രകീർത്തിച്ചു. മാനേജിങ് കമ്മറ്റി അംഗം എന്ന നിലയില്‍ പരിശുദ്ധ ബാവയുമായി  ഏറെ അടുത്തു ബന്ധം പുലര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചതായും സെക്രട്ടറി അനുസ്മരിച്ചു. എം  എം വി എസ്  പ്രതിനിധീകരിച്ചു  സൂസൻ ചുമ്മാരും  അനുസ്മരണ പ്രസംഗം നടത്തി

You may also like

Leave a Comment

You cannot copy content of this page