മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

by admin

Picture

മിസ്സോറി: കന്‍സാസ് സിറ്റിയില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആളെ നിരപരാധിയെന്നു കണ്ടെത്തി വിട്ടയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കെവിന്‍ സ്ട്രിക്റ്റ്‌ലാന്റ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യന്‍.

കെവിന്റെ പേരിലുള്ള കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ല, സംഭവിച്ചതു വലിയൊരു തെറ്റാണ്. ഇയാളെ ജയിലിലടയ്ക്കാന്‍ തീരുമാനിച്ച പ്രോസിക്യൂട്ടറുടെ അതേ ഓഫീസ് തന്നെ ആണ് ഇയാളുടെ നിരപരാധിത്വം അംഗീകരിച്ചു ജയില്‍ വിമോചിതനാക്കാന്‍ നടപടികള്‍ ആരംഭിച്ചത്. മെയ് 10 ചൊവ്വാഴ്ച ജാക്‌സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ ജീന്‍ പീറ്റേഴ്‌സ് ബേക്കനാണ് വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

Picture2

1978-ല്‍ നടന്ന സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി സിന്ധ്യ ഡഗ്‌ളസാണ് കെവിന്‍ ഈ കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ഷെറി ബ്ലോക്ക്, ജോണ്‍ വാക്കര്‍, ലാറി ഇന്‍ഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന സന്ധ്യയ്ക്കും കാലില്‍ വെടിയേറ്റിരുന്നു. പക്ഷെ ഇവര്‍ മരിച്ചതുപോലെ കിടന്നതുകൊണ്ട് കൂടുതല്‍ വെടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.

Picture3

ആദ്യം ഇവര്‍ വേറെ രണ്ടുപേരെയാണ് പ്രതികളായി ചൂണ്ടിക്കാട്ടിയത്. കെവിനെ നേരിട്ട് അറിയില്ലെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് പിടിച്ചിരുന്നത് കെവിനാണെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചിരുന്നത്. കെവിനെ കൂടാതെ വിന്‍സെന്റ് ബെന്‍, കിലന്‍ ആഡ്കിന്‍സ് എന്നിവരും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സംഭവ സമയത്ത് കെവിന്‍ ഇല്ലായിരുന്നുവെന്ന് ബെന്‍ പറഞ്ഞുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ 2009-ല്‍ കെവിന്‍ നിരപരാധിയാണെന്ന് ദൃക്‌സാക്ഷി സിന്ധ്യ തിരുത്തിപ്പറഞ്ഞു. 2015-ല്‍ ഇവര്‍ മരണപ്പെടുകയും ചെയ്തു. ഇന്നസെന്റ് പ്രൊജക്ടിന്റെ അന്വേഷണത്തിലാണ് കെവിന്‍ പ്രതിയല്ലെന്നു കണ്ടെത്തി വിട്ടയ്ക്കാന്‍ തീരുമാനിച്ചത്.

 

റിപ്പോർട്ട് : പി.പി.ചെറിയാന്‍

You may also like

Leave a Comment

You cannot copy content of this page