കൊടുങ്ങല്ലൂരിൽ യുവാവിന് കുത്തേറ്റു

കൊടുങ്ങല്ലൂർ.അയൽവാസികൾ തമ്മിൽ തർക്കം യുവാവിന് കുത്തേറ്റു.പടിഞ്ഞാറെ വെമ്പല്ലൂർ മാമ്പി ബസാർ സുനാമി കോളനിയിലെ കുറുപ്പത്ത് മഞ്ജു ദാസിനാണ് കുത്തേറ്റത്.വ്യാഴാഴ്ച രാത്രി ഏഴേ മുക്കാലോടെയായിരുന്നു സംഭവം. അയൽവാസി യദു കൃഷ്ണനാണ് കുത്തിയതെന്നാണ് പറയപ്പെടുന്നത്. കാലിന് കുത്തേറ്റ മഞ്ജു ദാസിനെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മഞ്ജു ദാസിൻ്റെ ഭാര്യയെ അസഭ്യം പറഞ്ഞത് ചോദിച്ചതാണ് കത്തി കുത്തിൽ കലാശിച്ചത്. മതിലകം പോലീസ് അന്വേഷണമാരംഭിച്ചു.

You may also like

Leave a Comment