കാരണ കൂട്ടായ്മയിൽ തിളങ്ങി ആനാട്ട് മുകുന്ദനും ഭാര്യ ശാരദയും.

കൊടുങ്ങല്ലൂർ. തിരുവള്ളൂർ തിയ്യറ്റേഴ്സ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന കാരണവ കൂട്ടായ്മയുടെ പൊതുയോഗം തിയ്യറ്റേഴ്സ് ഹാളിൽ നടന്നു. ഉപദേശക സമിതിയംഗം ഡോ:കെ പി സുമേധൻ അധ്യക്ഷത വഹിച്ചു. കാരണവ കൂട്ടായ്മയിലെ മുതിർന്ന അംഗവും അക്ഷരങ്ങളെ പ്രണയിച്ച് ഇന്നും വായനയിൽ മറ്റുള്ളവർക്ക് മാതൃക സൃഷ്ടിച്ച ആനാട്ട് മുകുന്ദനെയും ഭാര്യ ശാരദയെയും പൊതുയോഗത്തിൽ വച്ച് ഹെൽത്ത് ഇൻസ്പക്ടർ കെ എസ് മനോജ് പൊന്നാടയണിയിച്ചാദരിച്ചു. കാരണ കൂട്ടായ്മ പ്രസിഡന്റ് ടി എൻ ഗോപാലകൃഷ്ണൻ, തിയ്യറ്റേഴ്സ് പ്രസിഡന്റ് എം എം മനോജ് കുമാർ , സെക്രട്ടറി പി ആർ സലിൻ ലൈബ്രറി സെക്രട്ടറി പി എസ് സലിൻ ലൈബ്രറി പ്രസിഡന്റ് കെ പി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ പറ്റിയുള്ള ക്ലാസും, സദ്യയും ഉണ്ടായിരുന്നു.

You may also like

Leave a Comment