കൊടുങ്ങല്ലൂരിൽ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ

കൊടുങ്ങല്ലൂരിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. കൊടുങ്ങല്ലൂർ താലൂക്ക് ശ്രീനാരായണപുരം വില്ലേജിൽ വെഴവന ദേശത്ത് കുഴിക്കണ്ടത്തിൽ വീട്ടിൽ നജീബ്, കൊടുങ്ങല്ലൂർ താലൂക്ക് എടവിലങ് വില്ലേജ് പൊയിലിങ്ങൽ വീട്ടിൽ മുഹമ്മദ്‌ ബിലാൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്നും കഞ്ചാവും വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ശിവൻ.സി.വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൽ നിയാസ്.ടി.കെ, ശോബിത്ത്.ഒ.ബി, രിഹാസ്.എ.എസ് എന്നിവരും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ റൈഡ് ശക്തമാക്കുമെന്നും എക്‌സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

You may also like

Leave a Comment