തീരദേശത്ത് വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ.

കൊടുങ്ങല്ലൂർ.തീരദേശത്ത് വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവ് പോലീസിന്റെ പിടിയിൽ. കയ്പമംഗലം ഡോക്ടർ പടി കണക്കശ്ശേരി ഷാജി (48) യെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ ശങ്കരനും സംഘവും അറസ്റ്റ് ചെയ്തത്. ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർ പടിയിൽ നിന്നും കൊടുങ്ങല്ലൂർ DYSP ശ്രീ.സലീഷ് N ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
ഷാജിയുടെ വീടിന്റെ സമീപപ്രദേശങ്ങളിലെ വീടുകളിലെ കല്യാണങ്ങൾക്കും, കൂടാതെ പരിസരത്തെ മറ്റ് ആഘോഷപരിപാടികൾക്കിടയിലും വാറ്റുചാരായം വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് സംഘം നാളുകളായി പ്രദേശത്തു രഹസ്യമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം എസ്എച്ച് ഒ സുബീഷ് മോൻ, എസ് ഐ മാരായ കൃഷ്ണ പ്രസാദ്, ഗോകുൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ എ എസ് ഐമാരായ സി ആർ പ്രദീപ്, ഷൈൻ സീനിയർ സി പി ഒമാരായ ലിജു ഇയ്യാനി, മിഥുൻ.കൃഷ്ണ, സി പി ഒമാരായ അരുൺ നാഥ്‌, നിഷാന്ത് പ്രവീൺ, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

You may also like

Leave a Comment