കെ സി വൈ എം കോട്ടപ്പുറം രൂപത ഭാരവാഹികളായി പോൾ ജോസ് പടമാട്ടുമ്മലും സെക്രട്ടറി ആയി റേയ്ച്ചൽ ക്ലീറ്റസും തെരഞ്ഞെടുക്കപ്പെട്ടു.

കൊടുങ്ങല്ലൂർ.കെ സി വൈഎം കോട്ടപ്പുറം രൂപത യൂത്ത് അസംബ്ലി തിരഞ്ഞെടുപ്പ് നടന്നു. കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന വാർഷിക യൂത്ത് അസംബ്ലിയും തെരഞ്ഞെടുപ്പും .കോട്ടപ്പുറം രൂപത ചാൻസിലർ ഡോ. ബെന്നി വാഴകൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു.കെസിവൈഎം കോട്ടപ്പുറം രൂപതാ സമിതിയുടെ പ്രസിഡന്റ് പോൾ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ ആന്റൺ ഇലഞ്ഞിക്കൽ ആമുഖ പ്രഭാഷണം നടത്തി.രൂപതയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സനൽ സാബുവും, സാമ്പത്തിക റിപ്പോർട്ട് രൂപത ട്രഷറർ ജെൻസൻ ആൽബിയും അവതരിപ്പിച്ചു. രൂപത പ്രസിഡന്റ്‌ ആയി പോൾ ജോസ് പടമാട്ടുമ്മലും ജനറൽ സെക്രട്ടറി ആയി റേയ്ച്ചൽ ക്ലീറ്റസും തെരഞ്ഞെടുത്തു.

You may also like

Leave a Comment