ഇരിങ്ങാലക്കുട നഗര മധ്യത്തിലെ മദ്യ നിർമ്മാണം, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ. ഇരിങ്ങാലക്കുട നഗര മധ്യത്തിലെ മദ്യ നിർമ്മാണം, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ. ലോകമലേശ്വരം കാരൂർ മഠം കല്ലറക്കൽ വീട്ടിൽ വാസ്കോ അനിൽ കുമാറിനെ (32 ) കൊടുങ്ങല്ലൂർ റെയ്ഞ്ച് ഇൻസ്പെക്ടർ ഷാം നാഥും പാർട്ടിയും പിടികൂടി അന്വേഷണ ഏജൻസിയായ എക്സൈസ്സ് ക്രൈം ബ്രാഞ്ച് ന് കൈമാറിയത്. കഴിഞ്ഞ മാസം എക്സെസ് സംഘം വീട് വളഞ്ഞാണ് ഇരിങ്ങാലക്കുട നഗര മധ്യത്തിലെ സമാന്തര ബാറിൽ പരിശോധന നടത്തിയത് . കെട്ടിട ഉടമ കണക്കപ്പറസിൽ രഘുനാഥൻ, കൊടുങ്ങല്ലൂർ കുന്നുംപുറത്ത് വീട്ടിൽ വിനു എന്നിവരെ എക്സെസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെങ്കിലും മൂന്നാം പ്രതി കാണാമറയത്തായിരുന്നു ,പി ഒ ബെന്നി പി .വി നിയാസ്, ശോഭിത് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

You may also like

Leave a Comment