ഭർത്താവിന്റെ സംസ്കാരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയും മരിച്ചു.

കൊടുങ്ങല്ലൂർ. ഭർത്താവിന്റെ സംസ്കാരം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയും മരിച്ചു. കോട്ടപ്പുറം കോട്ട വടക്കൻ വീട്ടിൽ സണ്ണിയുടെ സംസ്കാര ചടങ്ങുകൾ രിങ്കളാഴ്ച രാവിലെയാണ് നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സണ്ണിയുടെ ഭാര്യ ട്രീസ മാർഗരറ്റ് (74) മരിച്ചത്. റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ സണ്ണി ശനിയാഴ്ചയാണ് മരിച്ചതെങ്കിലും സംസ്കാരം നടന്നത് തിങ്കളാഴ്ചയായിരുന്നു. റിട്ടയേർഡ് അധ്യാപികയാണ് ട്രീസ മാർഗരറ്റ്. സംസ്കാരം ചൊവ്വാഴ്ച നാലിന് ശ്യംഗപുരം സെന്റ് മേരീസ് ദൈവാലയത്തിൽ നടക്കും.

You may also like

Leave a Comment