മത്സ്യ തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ. മത്സ്യ തൊഴിലാളിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനാപ്പുഴ പാലിയം തുരുത്ത് പ്ലാക്ക പറമ്പിൽ ഉണ്ണികൃഷ്ണനെ (48) യാണ് ചെന്തുരുത്തിക്ക് പടിഞ്ഞാറ് വശം മാളത്തോട് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാളത്തോട് ചീനവലയുള്ള ഉണ്ണികൃഷ്ണൻ ശനിയാഴ്ച രാവിലെ മീൻ പിടിക്കുന്നതിന് പോയതായിരുന്നു. വലയിൽ നിന്ന് മീനെ പിടിച്ച ഉണ്ണികൃഷ്ണൻ വഞ്ചിയിൽ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ വഞ്ചി കണ്ടെത്തിയെങ്കിലും ആളെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം മാളത്തോടിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വഞ്ചി കിടന്നതിന് സമീപത്ത് നിന്ന് മൃതദേഹം കിട്ടിയത്.

You may also like

Leave a Comment