കൊടുങ്ങല്ലൂർ.എസ് എസ് എൽ സിയിൽ തിളങ്ങി തീരദേശത്തെ സ്കൂളുകൾ ഏറ്റവും കൂടുതൽ എ പ്ലസുമായി കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ സ്കൂൾ. തീരദേശത്തെ ഭൂരിപക്ഷം സ്കൂളുകളും നൂറി മേനി നേടിയപ്പോൾ ചിലർ മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി കാലിടറിയതും കാണാം. ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ സ്കൂളാണെങ്കിലും ഒരു വിദ്യാർത്ഥി പരാജയപ്പെട്ടത് അഞ്ച് വർഷം തുടർച്ചയായി നൂറ് ശതമാനം വിജയം നേടിയതിന് തിരിച്ചടിയായി. നഗരസഭയിലെ മറ്റ് സ്കൂളുകളായ പി ഭാസ്കരൻ മെമ്മോറിയലും, കോട്ടപ്പുറം സെന്റ് ആൻസും, പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയലും നൂറിൽ തൊട്ടു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഹെസ്കൂളിൽ 276 പേർ പരീക്ഷയെഴുതുകയും 275 പേർ വിജയിക്കുകയും 75 പേർ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.പി ഭാസ്കരൻ മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ 286 പേരും വിജയിച്ചു 34 പേർ ഫുൾ എ പ്ലസ് നേടി, കോട്ടപ്പുറം സെന്റ് ആൻസിൽ പരീക്ഷയെഴുതിയ 334 പേരും വിജയിച്ചു. 43 പേർ ഫുൾ എ പ്ലസ് നേടി. പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ 120 പേരും വിജയിച്ചു പതിനൊന്ന് പേർ ഫുൾ എ പ്ലസ് നേടി. അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ 282 പേരും വിജയിച്ചു. 25 പേർ ഫുൾ എ പ്ലസ് നേടി. എടവിലങ്ങ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 56 പേരും വിജയിച്ചു 2 പേർ ഫുൾ എ പ്ലസ് നേടി. മതിലകം ഒ എൽ എഫ് ജി എച്ച്എസിൽ പരീക്ഷയെഴുതിയ 224 പേരും വിജയിച്ചു 56 പേർ ഫുൾ എ പ്ലസ് നേടി. മതിലകം സെന്റ് ജോസഫിൽ 615 പേർ പരീക്ഷയെഴുതി 614 പേർ വിജയിച്ചു. 70 പേർ ഫുൾ എ പ്ലസ് നേടി. പെരിഞ്ഞനം അർ എം വി എച്ച്എസിൽ 242 പേർ പരീക്ഷയെഴുതി 231 പേർ വിജയിച്ചു. 9 പേർ ഫുൾ എപ്ലസ് നേടി. കയ്പമംഗലം ഫിഷറീസിൽ പരീക്ഷയെഴുതിയ 59 പേരും വിജയിച്ചു. രണ്ട് പേർ ഫുൾ എ പ്ലസ് നേടി. ചെന്ത്രാപ്പിന്നി ഹെസ്കൂളിൽ 418 പേർ പരീക്ഷയെഴുതി 410 പേർ വിജയിച്ചു. 30 പേർ ഫുൾ എ പ്ലസ് നേടി. ചാമക്കാല ഗവ: മാപ്പിള ഹെസ്കൂളിൽ പരീക്ഷയെഴുതിയ 60 പേരും വിജയിച്ചു. ഒരാൾ ഫുൾ എ പ്ലസ് നേടി.
കൊടുങ്ങല്ലൂർ.എസ് എസ് എൽ സിയിൽ തിളങ്ങി തീരദേശത്തെ സ്കൂളുകൾ ഏറ്റവും കൂടുതൽ എ പ്ലസുമായി കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ സ്കൂൾ
previous post