ആക്രി കടകൾ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ.

കൊടുങ്ങല്ലൂർ.ആക്രി കടകൾ കേന്ദ്രികരിച്ച് മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ.പുല്ലൂറ്റ് കോതായിൽ കിരൺ [20 ]കാവിൽ കടവ് ചക്കാല ക്കൽ അജിത്ത് എന്ന സുട്ടൻ എസ്.എൻ പുരം പള്ളി നട. വടക്കൻ ആഷിഖ് എന്ന ആക്രി ആച്ചു [30 ]എന്നിവരെയാണ് കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജു കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂരിൽ ഈയിടെ ഉണ്ടായ കടകളിൽ മോഷണം നടത്തിയ മായി ബന്ധപ്പെട്ട് പ്രത്യേക സ്ക്വാഡ് രൂപികരിക്കുകയും അന്വേഷണം നടത്തുന്നതിനിടയിലാണ് പുല്ലൂറ്റ് പന്തലാലു ക്കൽ ക്ഷേത്രത്തിനു സമീപം രണ്ട് പേർ ചാക്കുമായി പോകുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.എസ്.ഐമാരായ സുജിത്ത് . , ബിജു ഉല്ലാസ് പൂത്തോട്ട് , സി ആർ . പ്രദീപ്, ഉണ്ണി . പോലീസുകാരായ സുനിൽകുമാർ, ബിജു, അരുൺ നാഥ് , സജീഷ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു

You may also like

Leave a Comment