പരിചയക്കാരുടെ കാർ വാങ്ങി പണയം വച്ച് പണം തട്ടുന്നയാൾ പിടിയിൽ

കൊടുങ്ങല്ലൂർ. പരിചയക്കാരുടെ കാർ വാങ്ങി പണയം വച്ച് പണം തട്ടുന്ന യുവാവ് പിടിയിൽ. മാടവന സ്വദേശി കാട്ടുങ്ങൽ സുൾഫിക്കറി ( 29 )നെയാണ് കൊടുങ്ങല്ലൂർ സി ഐ ബ്രിജു കുമാറും സംഘവും അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ ദിവസം പറവൂർ സ്വദേശിയായ മുക്ത്യാർ എന്നയാളുടെ എക്സ് യു വി എന്ന കാർ സുൾഫിക്കർ പണയം വച്ചതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ കൊടുങ്ങല്ലൂരിൽ വച്ച് അടിപിടിയുണ്ടായിരുന്നു. ഇരു കൂട്ടരെയും സ്റ്റേഷനിൽ കൊണ്ട് വന്ന് ചോദ്യം ചെയ്തപ്പോഴാണ് പണയം വച്ച് പണം തട്ടുന്നത് പുറത്ത് വന്നത്. കൊടുങ്ങല്ലൂർ സ്വദേശി സഞ്ചു എന്നയാളുടെ സ്വഫ്റ്റ് കാർ പണയം വച്ച് പണം തട്ടിയ പരാതി നിൽക്കെയാണ് കാറിന്റെ പേരിൽ മുക്ത്യാറും സുൾഫിക്കറും തമ്മിൽ അടിപിടി നടന്നത്. പരിചയമുള്ളവരെ സമീപിച്ച് രണ്ട് ദിവസത്തേക്ക് കൊണ്ടുപോകുന്ന കാർ പണയം വെക്കലാണ് രീതി. കൈപ്പമംഗലം ,മതിലകം സ്റ്റേഷൻ പരിധിയിൽ പലരുടെയും വാഹനങ്ങൾ സുൾഫിക്കർ പണയം വച്ച് പണം പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻറ് ചെയ്തു..

You may also like

Leave a Comment