കൊടുങ്ങല്ലൂർ.പെരിഞ്ഞനത്ത് അനുമതിയില്ലാതെ തുറന്ന ഹോട്ടൽ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു,
ചക്കരപ്പാടത്ത് പ്രവർത്തിക്കുന്ന താജ് ഡിലൈറ്റ് എന്ന കാറ്ററിംഗ് സ്ഥാപനം ആണ് പോലീസ്ൻ്റെ സഹായത്തോടെ ആരോഗ്യപ്രവർത്തകർ അടപ്പിച്ചത്.രണ്ടാഴ്ച മുൻപ് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ സ്ഥാപനം യാതൊരു വിധ അനുമതിയോ രേഖകളോ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും ആണ് പ്രവർത്തിക്കുന്നത് എന്ന് കണ്ടതിനെ തുടർന്ന് അടപ്പിച്ചിരുന്നു, യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ വീണ്ടും ഈ സ്ഥാപനം തുറന്നതോടെ ആണ് ആരോഗ്യ വിഭാഗം അധികൃതർ എത്തി വീണ്ടും അടപ്പിച്ചത്. നടത്തിപ്പുകാർക്ക് കർശന താക്കീതും നൽകിയിട്ടുണ്ട്.