കൊടുങ്ങല്ലൂർ പുഴയിൽ ചാടിയ ഇറിഗേഷൻ വകുപ്പ് ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി.പുല്ലൂറ്റ് പാലത്തിന് വടക്കുവശം ഒരുകിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്..എറിയാട് ആറാട്ടുവഴി സ്വദേശി കറുക പാടത്ത് പുതിയ വീട്ടിൽ മുഹമ്മദ് ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പുല്ലൂറ്റ് പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടിയത്..ഇയാളുടെ സ്കൂട്ടർ പാലത്തിനു മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു..നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതൽ കടലോര ജാഗ്രത സമിതി,ജാഗ്രത അഴീക്കോട്, കോസ്റ്റൽ പോലീസ്, ഫിഷറീസ് റസ്ക്യു ടീം, ഹോട്ട് റോഡ് ആംബുലൻസ് എന്നിവരുടെ നേതൃത്വത്തിലുള്ളവരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.