അഴീക്കോട് മത്സ്യ തൊഴിലാളിയെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു.

കൊടുങ്ങല്ലൂർ. അഴീക്കോട് മത്സ്യ തൊഴിലാളിക്ക് വെട്ടേറ്റു. അഴീക്കോട് സുനാമി കോളനിയിൽ താമസിക്കുന്ന ഭസ്മാസുരൻ എന്ന് വിളിക്കുന്ന ആറക്കപ്പറമ്പിൽ അനന്ത (68) വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വെട്ടേറ്റത് സംബന്ധിച്ച് അയൽവാസിയായ ഷിജുവിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മാസം മുൻപ് വഞ്ചിവിൽപന സംബന്ധിച്ച് ഇരുവരും തർക്കമുണ്ടാവുകയും അനന്തൻ ഷിജുവിനെ വെട്ടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ചൊവ്വാഴ്ച നടന്ന വെട്ടന്നാണ് സൂചന. ചെവിക്കും പക്കിനും വെട്ടേറ്റ അനന്തൻ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

You may also like

Leave a Comment

You cannot copy content of this page