കൊടുങ്ങല്ലൂർ. പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ

കൊടുങ്ങല്ലൂർ. കാറിൽ കടത്തിയ പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തൻ വീട്ടിൽ മുഹമ്മദ് അജ്മൽ (28)കുന്നുകടം പടീറ്റതിൽ രാഹുൽ (25) എന്നിവരെയാണ് എക്സെസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ മജുവും സംഘവും അറസ്റ്റ് ചെയ്തത്. ദേശീയ പാത 66-ൽ ശ്രീനാരായണ പുരം അഞ്ചാം പരത്തിയിൽ ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. കാറിൽ ഇരുപതോളം ചാക്കിൽ നിറച്ച നിലയിൽ ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.ആലുവ ഭൂഗർഭ അറയിൽ സ്പിരിറ്റ് പിടിച്ചെടുത്ത കേസിലെ പ്രതി സുധീറിനെ കണ്ണൂരിലെ വീട്ടിൽ നിന്ന് പിടികൂടി കൊണ്ട് വരുന്നതിനിടയിൽ തൃപ്രയാറിൽ വച്ച് പാസ് ചെയ്ത് പോയ കാറിൽ സംശയം തോന്നിയ എക്സെസ് സംഘം ശ്രീനാരായണ പുരത്ത് വച്ച് കാറിനെ മറികടന്ന് കൈ കാണിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് വാഹനത്തെ ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു. ക്രെംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ മജുവിനെ കൂടാതെ കൊടുങ്ങല്ലൂർ എക്സെസ് ഇൻസ്പക്ടർ ഷാംനാഥ് പ്രിവന്റീവ് ഓഫീസർമാരായ സി എ ജോഷി, കെ എ ബാബു എന്നിവരും സംഭവ സ്ഥലത്തുണ്ടായിരുന്നു.

You may also like

Leave a Comment

You cannot copy content of this page