മാസ്‌കാണ് ആശ്രയം,സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

by admin

ആലപ്പുഴ:  കോവിഡ് അതി തീവ്ര വ്യാപന ഭീതിയിൽ ശരിയായ രീതിയിൽ മാസ്‌ക് ഉപയോഗിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധമാണ്. ഓരോരുത്തരും മാസ്‌ക് ശരിയായി ധരിക്കുക അതുപോലെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ പ്രത്യേകിച്ച് പ്രായമുള്ളവർ ഗുണനിലവാരമുള്ള മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക. തുണി മാസ്‌ക് മാത്രമായി ധരിക്കുന്നത് സുരക്ഷിതമല്ല. ഇരട്ട മാസ്‌ക് ധരിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌ക് മൂക്കും വായും മൂടുന്ന വിധം ധരിക്കുക. അതിനു മുകളിൽ പാകത്തിനുള്ള തുണി മാസ്‌കും ധരിക്കുക. ഗുണനിലവാരമുള്ള എൻ.95 മാസ്‌ക് സുരക്ഷിതമാണ്. എൻ.95 നൊപ്പം മറ്റ് മാസ്‌ക് ധരിക്കരുത്. ഇരട്ട മാസ്‌ക് ധരിക്കുമ്പോഴും പാകത്തിനുള്ളവയും മൂക്കും വായും മൂടുന്ന വിധത്തിലും ധരിച്ചാൽ മാത്രമേ പ്രയോജനമുണ്ടാവൂ. മാസ്‌ക് ധരിക്കുന്നതിന് മുൻപ് കൈകൾ അണുവിമുക്തമാക്കണം. സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌ക് താഴ്ത്തരുത്. മാസ്‌കിൽ ഇടയ്ക്കിടെ സ്പർശിക്കരുത്.

You may also like

Leave a Comment

You cannot copy content of this page